സ്വന്തം വീട് നന്നായി നോക്കാൻ അറിയാത്തവൻ ഒക്കെ എങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങി നാട് നന്നായി നോക്കും?
സിപിഎമ്മുകാരന്റെ വീടിനെ നോക്കി
പരിതപിക്കുന്നവരുടെ ഉള്ളിലെ രാഷ്ട്രീയം പറയാം.
അവരൊക്കെ വലിയ കാശുകാരാണ്,
പത്ത് തലമുറയ്ക്ക് ഉണ്ണാനുള്ളത് ഉണ്ട്.
അവർക്ക് രാഷ്ട്രീയപ്രവർത്തനം നടത്താം.
അത് പോലെയാണോ നീ,
നിൻ്റെ വീടിൻ്റെ സ്ഥിതി കണ്ടോ,
നിന്നെ പോലെ ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയം.