Get the latest Malayalam news, film updates, celebrity buzz, and viral videos in one place. Stay tuned for trending stories & exclusives! #ThePrimeTime
ഈ വർഷത്തെ നീറ്റ് യു.ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളെ തുടർന്നാണ് നടപടി. പരീക്ഷ വീണ്ടും നടത്തുമെന്ന് എൻ.ടി.എ അറിയിച്ചു. പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് പുതിയ ഹാൾടിക്കറ്റുകൾ ഉടൻ വിതരണം ചെയ്യും.
ടി.വി.കെ നേതാവ് ജെ.സി.ഡി. പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ടി.വി.കെ എം.എൽ.എ എം. രവിശങ്കറെയും ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുത്തു. #TamilNaduSpeakerElection#TVK#cmvijay
പുറത്തേക്ക് നിഷ്പക്ഷതയുടെ മുഖം കാണിച്ചാലും, അകത്തളങ്ങളില്‍ വ്യത്യസ്ത നീക്കങ്ങളാണ് പാകിസ്ഥാന്‍ നടത്തുന്നതെന്ന വിലയിരുത്തലാണ് വാഷിംഗ്ടണില്‍ ശക്തമാകുന്നത്.
ഇറാനില്‍നിന്നുള്ള സന്ദേശങ്ങള്‍ മാറ്റം വരുത്തിയ രൂപത്തിലാണ് പാകിസ്ഥാന്‍ അമേരിക്കയെ അറിയിക്കുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടൻ വിജയ് നടത്തിയ ദാരിദ്ര്യപരാമർശത്തിനെതിരെ എഴുത്തുകാരൻ മനു ജോസഫ് രംഗത്ത്. “ദാരിദ്ര്യത്തിൽ നിന്ന് സമ്പന്നതയിലേക്ക് ഉയർന്നുവെന്ന കഥകൾ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ നുണകളിലൊന്നാണ്” എന്നാണ് മനു ജോസഫ് വിമർശിച്ചത്.
സാധാരണ ജനങ്ങളോടു മാത്രം ത്യാഗം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മന്ത്രിമാരും അധികാരികളും ആഡംബര ജീവിതം തുടരുമ്പോൾ ജനങ്ങളോട് നിയന്ത്രണം ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ കുറ്റപ്പെടുത്തി.
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഹമ്മദൻ എസ്‌സിയെ 3-1ന് തകർത്ത് ബ്ലാസ്റ്റേഴ്‌സ് ഹാട്രിക്ക് ജയം സ്വന്തമാക്കി.ഒരു ഗോളിന് പിന്നിലായിട്ടും തകർന്നില്ല ബ്ലാസ്റ്റേഴ്‌സ്. ഫ്രാൻസിസ്‌കോ ഫ്യുല്ലസിയർ, വിക്ടർ ബെർതോമ്യു, എന്നിവർ നേടിയ ഗോളുകളിൽ കരുത്തുറ്റ തിരിച്ചുവരവാണ് ടീം നടത്തിയത്.
പ്രതിപക്ഷ നേതാവും ഉപനേതാവും എപ്പോഴും ഒരു പാർട്ടിയിൽ നിന്ന് തന്നെയാകണമെന്ന് നിർബന്ധമില്ലെന്നും, കാലഹരണപ്പെട്ട ചില കീഴ്‌വഴക്കങ്ങൾ മാറേണ്ട സമയം അതിക്രമിച്ചെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്ന സൂചനകൾക്കിടയിലാണ് CPI ഈ അവകാശവാദം ശക്തമാക്കുന്നത്.
കോൺഗ്രസിന് വേണ്ട ജീവിതം മാറ്റിവച്ച നേതാക്കളെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്ന് ടി സിദ്ദിഖ്. മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും. സമൂഹമാധ്യമങ്ങളിലും പൊതുവിടങ്ങളിലും അണികൾ പരിധി വിടരുത്. നടക്കുന്ന തെരുവിലെ പ്രതിഷേധങ്ങൾ കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ല
2024 ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025 ൽ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം14,88,019 യാത്രക്കാരുടെ വർധനവ്. .വരുമാനത്തിന്റെ കാര്യത്തിലും മെട്രോ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. 44,67,688 രൂപയായിരുന്നു ഡിസംബർ 31 ന് വരുമാനം
3പേർ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമിക്കുന്നു. അടി മുമ്പ് കണ്ടതാണ്. ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ നേതാക്കളിൽ ചിലർക്കെതിരേ അണികൾക്കിടയിൽനിന്നുണ്ടായ രോഷപ്രകടനമാണ് ഇപ്പോൾ കാൺഗ്രസിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നത്.
വി.ഡി സതീശൻ അനൂകൂലികൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.
സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും. #tamilnaduelection2026#TVKVijay
കോൺഗ്രസുമായുള്ള സഖ്യം DMK അവസാനിപ്പിച്ചതായും വ്യക്തമാക്കി ലോക്‌സഭാ സ്പീക്കർക്ക് ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി കരുണാനിധി കത്തയച്ചു. സഭയിൽ കോൺഗ്രസ് MPമാർക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്നും DMK അംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നുമാണ് ആവശ്യം
കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരിക്കുന്നത്.
ഇതുവരെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസ് ആണ് ജീവന്‍പോലും അപകടത്തിലാക്കി പ്രതിഷേധം സംഘടിപ്പിച്ചത്.രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും പോലെ ഈ കുലംകുത്തിയായ കെ സി വേണുഗോപാല്‍ ഇവിടെ മുഖ്യമന്ത്രിയായാല്‍, അവന്‍ ജയിക്കുവോ ഇല്ല നിക്കുവോ ഇല്ല. ഇവിടെ ഭരണം ബിജെപിയുടെ കയ്യിലേക്ക് പോകും. #vdsatheesan
ഭൂരിപക്ഷം തെളിയിക്കാൻ 10 സീറ്റുകൾ കൂടി വേണ്ട ടിവികെയ്ക്ക് ഇതിനകം തന്നെ അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിഎംകെയും എഐഎഡിഎംകെയും സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് ടിവികെ നേതൃത്വം മുന്നറിയിപ്പ് നൽകി.
ഒരു വി ഡി സതീശന്‍ മാത്രമല്ല, നിരവധി സതീശന്‍മാര്‍ കോണ്‍ഗ്രസിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്. കഴിവുള്ള നിരവധി നേതാക്കന്മാരാണ് പാര്‍ട്ടിക്കുള്ളത്.
മുഖ്യമന്ത്രിയാകേണ്ടവർ ഭൂരിപക്ഷം കണ്ടെത്തണം. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കും.
ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.#MKStalin
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു.
പരാജയപ്പെട്ടെങ്കിലും താൻ രാജിവെയ്ക്കില്ലെന്നും പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുമെന്നുമാണ് മമത ബാനർജി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.