എന്റെ അറിവിലും ഞാൻ പരിശോധിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, മരണത്തിന്റെ യഥാർത്ഥ ദൃശ്യങ്ങളോ ‘death videos’ പോലുള്ള ഗ്രാഫിക് ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിച്ചതിന് YouTube-ഉം Facebook-ഉം സാമ്പത്തിക പ്രതിഫലം നൽകുന്നില്ല. ഇത്തരം ഉള്ളടക്കങ്ങളുടെ ഹോസ്റ്റിംഗും മൊണിറ്റൈസേഷനും അവരുടെ നയങ്ങൾ കർശനമായി നിയന്ത്രിക്കുന്നതാണ്.
അതുകൊണ്ട് സാമ്പത്തിക നേട്ടത്തിനായാലും അല്ലാതെയായാലും, സലീമേട്ടന്റെ സംസ്കാര ചടങ്ങിൽ സംസ്കാരമില്ലാത്ത രീതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയത് ആരായാലും അത് തെറ്റാണ്. ഇന്ന് മൊബൈൽ ഫോൺ കൈവശമുള്ള എല്ലാവരും ‘ഓൺലൈൻ മാധ്യമപ്രവർത്തകർ’ ആണെന്ന് പറയാൻ കഴിയില്ല. ഓൺലൈനിൽ പ്രവർത്തിക്കുന്നവർക്കും ചില ഉത്തരവാദിത്വങ്ങളും മാനദണ്ഡങ്ങളും ആവശ്യമാണ്.
പല സംഘടനകളിലും ഓൺലൈൻ മാധ്യമ പ്രവർത്തകർക്കായി ഒരു കൂട്ടായ്മയും നിയന്ത്രണ സംവിധാനവും വേണമെന്ന് ഞാൻ മുൻപും അഭിപ്രായപ്പെട്ടിട്ടുണ്ട്. സർക്കാർ അംഗീകൃത ഓൺലൈൻ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലൈസൻസിംഗ് പോലുള്ള സംവിധാനങ്ങൾ പരിഗണിക്കേണ്ട സമയമാണിതെന്നും ഞാൻ വിശ്വസിക്കുന്നു.
മൊബൈൽ ക്യാമറ കൈയിലുണ്ടെന്ന കാരണത്താൽ മറ്റൊരാളുടെ സ്വകാര്യതയിലേക്കും ദുഃഖ നിമിഷങ്ങളിലേക്കും അനുവാദമില്ലാതെ കടന്നുകയറാൻ ആർക്കും അവകാശമില്ല. പൊതുസമൂഹത്തിന്റെ പേരിൽ ചന്ദുവിനോടും സലീമേട്ടന്റെ കുടുംബത്തോടും ആത്മാർത്ഥമായ മാപ്പ് പറയുന്നു. 🙏
#saleemkumar #chandusaleemkumar #respect